റിം​ഗ് ക​ന്പോ​സ്റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Tuesday, March 19, 2024 6:59 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2023- 24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ 10 ശ​ത​മാ​നം ഗു​ണ​ഭോ​ക്ത വി​ഹി​ത​ത്തോ​ടു​കൂ​ടി ന​ട​പ്പി​ലാ​ക്കു​ന്ന റിം​ഗ് ക​ന്പോ​സ്റ്റി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​ന്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നാ അ​ശോ​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ലി​സി ചാ​ക്കോ, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, സി​സി​ലി ജേ​ക്ക​ബ് കോ​ട്ടു​പ്പ​ള്ളി, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

"ക്ലീ​ൻ കോ​ട​ഞ്ചേ​രി ഗ്രീ​ൻ കോ​ട​ഞ്ചേ​രി' കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1150 കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ടു വീ​തം റിം​ഗ് ക​ന്പോ​സ്റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 2000 രൂ​പ യൂ​ണി​റ്റ് കോ​സ്റ്റ് നി​ശ്ച​യി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്ത വി​ഹി​ത​മാ​യി 200 രൂ​പ അ​ട​യ്ക്കേ​ണ്ട​താ​ണ്.

കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജൈ​വ-​അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്ക​ര​ണ​ത്തി​നാ​യി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, വാ​ർ​ഷി​ക പ​ദ്ധ​തി, കേ​ന്ദ്ര ആ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു ല​ഭ്യ​മാ​യ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.