കൂ​രാ​ച്ചു​ണ്ടി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു
Tuesday, March 19, 2024 6:59 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ക​ട​ലു​ണ്ടി ഏ​ൽ​റൂ​ഹ ധ്യാ​ന​കേ​ന്ദ്രം ഡ​യ​ര​ക്ട​ർ ഫാ. ​റാ​ഫേ​ൽ കോ​ക്കാ​ട​ൻ സി​എം​ഐ ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ പ്ര​സം​ഗി​ച്ചു. ദി​വ​സ​വും വൈ​കി​ട്ട് 4.30 മു​ത​ൽ രാ​ത്രി 9.30 വ​രെ ആ​യി​രി​ക്കും ക​ണ്‍​വ​ൻ​ഷ​ൻ. ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, കു​ന്പ​സാ​രം, വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യാ​രാ​ധ​ന എ​ന്നി​വ​യും രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കി​ട്ട് 4.30 വ​രെ കൗ​ണ്‍​സി​ലിം​ഗ് സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ക​ണ്‍​വ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും.