കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണം:വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Tuesday, March 19, 2024 6:59 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ക്ക​യ​ത്തെ ക​ർ​ഷ​ക​ൻ പാ​ലാ​ട്ടി​യി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ കു​ടും​ബ​ത്തോ​ടു​ള്ള വ​നം​വ​കു​പ്പി​ന്‍റെ നി​രു​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ലും കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ലും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ക​ല്ലാ​നോ​ട് യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ചു​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നു ക​ടു​ക​ൻ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജ് ദാ​സ് കാ​നാ​ട്ട് (പ്ര​സി​ഡ​ന്‍റ്), വി​ജി വെ​ട്ടി​ക്കു​ഴി, നി​മ്മി പൊ​തി​യി​ട്ടേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), വി​നോ​ദ് ന​രി​ക്കു​ഴി (സെ​ക്ര​ട്ട​റി), ലൗ​ലി ത​ട​ത്തി​ൽ (ജോ. ​സെ​ക്ര​ട്ട​റി), ജെ​യ്മോ​ൻ പു​ല്ല​ൻ​പ്ലാ​വി​ൽ (ട്ര​ഷ​റ​ർ), മാ​ത്യു ക​ടു​ക​ൻ​മാ​ക്ക​ൽ, കെ.​സി.​ജോ​സ് കാ​നാ​ട്ട്, അ​നു ക​ടു​ക​ൻ​മാ​ക്ക​ൽ (രൂ​പ​ത പ്ര​തി​നി​ധി​ക​ൾ), പ്രി​ൻ​സ് ജോ​സ​ഫ് വി​ലാ​സം, ജോ​ണ്‍​സ​ണ്‍ മാ​ളി​യേ​ക്ക​ൽ, ഷി​ബു കു​ഴി​വേ​ലി​ൽ, ക്ലാ​ര​മ്മ താ​മ​ര​ശേ​രി (എ​ക്സി.​അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.