288 അ​ധ്യാ​പ​ക​ര്‍​ക്ക് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ന​ല്‍​കും
Monday, June 24, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രും ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് 288 അ​ധ്യാ​പ​ക​ര്‍​ക്ക് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ന​ല്‍​കും. മൂ​ന്നു​ജി​ല്ല​ക​ളി​ലെ 288 അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. പ​രി​ശീ​ല​ന​പ​രി​പാ​ടി ജൂ​ലൈ 31 വ​രെ നീ​ണ്ടു നി​ല്‍​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും കേ​ര​ള സ​ര്‍​ക്കാ​രും ഒ​പ്പു വ​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ഒ​പ്പ് വ​ച്ച ക​രാ​റി​ന് ഔ​ദ്യോ​ഗി​കാം​ഗീ​കാ​രം ല​ഭി​ച്ചു.
കോ​ഴി​ക്കോ​ട് മ​ല​പ്പു​റം, തൃ​ശൂർ‍ ജി​ല്ല​ക​ളി​ലാ​ണ് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​ന പ​രി​പാ​ടി നടക്കുക. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രി​ക്കും പ​രി​പാ​ടി. പ​രി​ശീ​ല​നം ല​ഭി​ച്ച കാ​യി​കാ​ധ്യാ​പ​ക​രി​ല്‍ നി​ന്നും 300,000-ലേ​റെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ല​ഭി​ക്കും.