ട്രാഫിക് നിയമ ബോധവത്കരണത്തിന് പാ​ര്‍​ക്ക് സ്ഥാ​പി​ക്കും: മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍
Saturday, July 20, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഗ​താ​ഗ​ത​നി​യ​മം സം​ബ​ന്ധി​ച്ച അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ട്രാ​ഫി​ക് പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കാ​ലി​ക്ക​ട്ട് സൈ​ക്കി​ള്‍ കാ​ര്‍​ണി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ര​പ്പ​റ​മ്പ് ജി​എ​ച്ച്എ​സ്എ​സി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ലാ​ണ് പാ​ർ​ക്കൊ​രു​ക്കു​ക. വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കാ​ൻ സ്വ​കാ​ര്യ ക​മ്പ​നി​യെ ഏ​ല്‍​പി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​യി​രി​ക്കും നി​ര്‍​മ്മാ​ണം ആ​രം​ഭി​ക്കു​ക. സൈ​ക്കി​ളിം​ഗി​നു​ള്ള സൗ​ക​ര്യം, വൈ​ദ്യു​ത​വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും ട്രാ​ഫി​ക് പാ​ര്‍​ക്കി​ലു​ണ്ടാ​കും. പു​തി​യ റോ​ഡു​ക​ളി​ല്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര്‍​ക്കും പ്ര​ത്യേ​ക ട്രാ​ക്കു​ക​ള്‍ ഉ​ണ്ടാ​ക്കും. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ ഇ- ​ഓ​ട്ടോ​ക​ള്‍ കൂ​ടു​ത​ലാ​യി നി​ര​ത്തി​ലി​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം എ​ന്‍​എ​സ്എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സൈ​ക്കി​ള്‍ സ്മൈ​ല്‍ ചാ​രി​റ്റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.
പു​ന​രു​പ​യോ​ഗ​ം സാ​ധ്യ​മാ​യ സൈ​ക്കി​ളു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും കേ​ര​ള സ്‌​ക്രാ​പ്പ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​പ്പെ​ടു​ന്ന ഗ്രീ​ന്‍ എ​ക്സ്പ്ര​സ് വാ​ഹ​നം മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ്രീ​ന്‍ കെ​യ​ര്‍​മി​ഷ​ന്‍ ഗ്രാ​ൻ​ഡ് സൈ​ക്കി​ള്‍ ച​ല​ഞ്ചി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ലി​ക്ക​ട്ട് സൈ​ക്കി​ള്‍ കാ​ര്‍​ണി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ മി​ഷ​നു​ക​ളു​ടെ പ്ര​ചാ​ര​ക​രാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ളെ മാ​റ്റാ​നും മി​ക​ച്ച രീ​തി​യി​ല്‍ സൈ​ക്കി​ള്‍ ഉ​പ​യോ​ഗി​ക്കാ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന സൈ​ക്കി​ള്‍ ബ്രി​ഗേ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് , കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ്, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം എ​ന്‍​എ​സ്എ​സ്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍, ഡി​ടി​പി​സി, എ​ന്‍​സി​സി ജി​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍, ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍, കേ​ര​ള അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ്ര​മോ​ഷ​ന്‍ സൊ​സൈ​റ്റി, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. സൈ​ക്കി​ള്‍ സ്മൈ​ല്‍, ഗ്രീ​ന്‍ എ​ക്സ്പ്ര​സ്, സൈ​ക്കി​ള്‍ ക​ള​ക്‌​ഷ​ന്‍, സൈ​ക്കി​ള്‍ ക്ലി​നി​ക്ക്, മ​ണ്‍​സൂ​ണ്‍ സൈ​ക്കി​ള്‍ റൈ​ഡ്, ഇ ​ബൈ​സി​ക്കി​ള്‍ എ​ക്സ്പോ, നാ​ട്ടു ന​ന്മ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം, ഫ്ളാ​ഷ് മോ​ബ്, ഇ​ന്നോ​വേ​ഷ​ന്‍ എ​ക്സ്പോ, അ​ന്ത​ര്‍ ദേ​ശീ​യ ക​യാ​ക്കിം​ഗ് താ​ര​ങ്ങ​ള്‍​ക്ക് കോ​ഴി​ക്കോ​ടി​ന്‍റെ വ​ര​വേ​ല്‍​പ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. സൈ​ക്കി​ള്‍ കാ​ര്‍​ണി​വ​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​ടി.​എ നാ​സ​ര്‍, കാ​ര​പ്പ​റ​മ്പ് ജി​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ. ​ര​മ, സി​റ്റി ക്ല​സ്റ്റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​കെ. ഫൈ​സ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് മാ​ളി​യേ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.