അ​ഴി​മ​തി​ക്കാ​ര്‍​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​: റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി
Saturday, July 20, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രിനെ നി​ര്‍​വ​ചി​ക്കു​ന്ന പ്ര​ധാ​ന വ​കു​പ്പു​ക​ളി​ല്‍ ഒ​ന്നാ​യ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ജ​ന​കീ​യ​വും ഫ​ല​പ്ര​ദ​വു​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​നി​ല്‍ നി​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു പ​റ​ഞ്ഞു.
അ​ഴി​മ​തി​ക്കാ​ര്‍​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ക​ര്‍​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ലാ​ൻ​ഡ് റ​വ​ന്യൂ റി​വ്യൂ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ത്താ​തെ ഫ​യ​ല്‍ അ​ദാ​ല​ത്തു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​ന്ന​തി​ന് ശ്ര​മി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്തി​യ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ഓ​രോ ഫ​യ​ലും ഓ​രോ ജീ​വി​ത​മാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം ഉ​ള്‍​ക്കൊ​ണ്ട് ജോ​ലി ചെ​യ്യാ​ന്‍ ജി​ല്ല​യി​ലെ റ​വ​ന്യൂ​ജീ​വ​ന​ക്കാ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ സി.​എ. ല​ത പ​റ​ഞ്ഞു. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ക​മ്മീ​ഷ​ണ​റേ​റ്റ് ജി​ല്ലാ​ത​ല​ത്തി​ല്‍ പരി ശോധന ന​ട​ത്തു​ന്ന​ത് പോ​ലെ ക​ല​ക്‌​ട്രേ​റ്റി​ല്‍ നി​ന്ന് താ​ലൂ​ക്കി​ലേ​ക്കും താ​ലൂ​ക്കി​ല്‍ നി​ന്ന് വി​ല്ലേ​ജു​ക​ളി​ലേ​ക്കും ഇ​ന്‍​സ്‌​പെ​ക്്ഷ​ന്‍ ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ആ​ദി​വാ​സി, മ​റ്റ് ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ല്‍​ക​ല്‍, സു​നാ​മി പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള പ​ട്ട​യ​വി​ത​ര​ണം, സ​ര്‍​വ്വേ റീ​സ​ര്‍​വ്വ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍, താ​ലൂ​ക്കു​ക​ളി​ലെ പ​ട്ട​യ​വി​ത​ര​ണം, സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണം, റീ ​ബി​ല്‍​ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. എം​എ​ല്‍​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് ജി​ല്ല​യി​ല്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന എ​ട്ടി​ല്‍ ഏ​ഴ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ​യും പ​ണി ആ​രം​ഭി​ച്ച​താ​യും യോ​ഗം അ​റി​യി​ച്ചു. ക​ള​ക്ട​ര്‍ എസ്. സാം​ബ​ശി​വ റാ​വു, സ​ബ് ക​ള​ക്ട​ര്‍ വി. ​വി​ഘ്‌​നേ​ശ്വ​രി, എ​ഡി​എം റോ​ഷ്‌​നി നാ​രാ​യ​ണ​ന്‍, അ​സി ക​ള​ക്ട​ര്‍ മേ​ഘ​ശ്രീ, ജി​ല്ല​യി​ലെ ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, മ​റ്റ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.