ഒ​രു ദി​വ​സ​ത്തെ വ​രു​മാ​ന​ം പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക്
Sunday, August 18, 2019 12:30 AM IST
പേ​രാ​മ്പ്ര: ടൗണിലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​യ ഫാ​മി​ലി ഫാ​ഷ​നി​ലെ​യും ജ​ന​കീ​യ വ​സ്ത്രാ​ല​യ​ത്തി​ലെ​യും ഒ​രു ദി​വ​സ​ത്തെ വ​രു​മാ​ന​ം പ്ര​ള​യ ബാ​ധി​ത​ര്‍​ക്കാ​യി നൽകി. ഫാ​മി​ലി ഫാ​ഷ​നി​ലെ സ്വാതന്ത്ര്യദി​ന​ത്തി​ലെ മു​ഴു​വ​ന്‍ വരുമാനവും തൊ​ഴി​ലാ​ളി​ക​ളു​ടെ​ വേ​ത​ന​വും കെ​ട്ടി​ട വാ​ട​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി.

ഇതിന്‍റെ ചെ​ക്ക് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന് കൈ​മാ​റി. മു​ന്‍ എം​എ​ല്‍​എ എ.​കെ. പ​ത്മ​നാ​ഭ​ന്‍, ഫാ​മി​ലി ഫാ​ഷ​ന്‍ ഉ​ട​മ വി.​ടി. മു​ഹ​മ്മ​ദ്, അ​നീ​ഷ്, ജീ​വ​ന​ക്കാ​രാ​യ ടി.​കെ. സി​ദ്ദീ​ഖ്, സി. ​ലി​നൂ​പ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ജ​ന​കീ​യ വ​സ്ത്രാ​ല​യ​ത്തി​ലെ ഒ​രു ദി​വ​സ​ത്തെ ക​ള​ക്ഷ​നും ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വും കെ​ട്ടി​ട വാ​ട​ക​യും പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കാ​നാ​യി നീ​ക്കി​വ​ച്ചു.