ഡോ​ക്‌​സി ഡേ ​ഉദ്ഘാടനം ചെയ്തു
Sunday, August 18, 2019 12:31 AM IST
കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തു​ന്ന ഡോ​ക്സി ഡേ ​കാമ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​ന് ഡോ​ക്സി​സൈ​ക്ലി​ന്‍ ഗു​ളി​ക ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ള​യ​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്സി​സൈ​ക്ലി​ന്‍ എ​ത്തി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, പൊ​തു സ്ഥ​ല​ങ്ങ​ള്‍, ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി​യ​വ വ​ഴി ഗു​ളി​ക​സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ം. ഇ​നി​യു​ള്ള ആ​റ് ശ​നി​യാ​ഴ്ച​ക​ളി​ലും ഡോ​ക്സി ഡേ ​ആചരിക്കും. മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ര്‍ 200 എം​ജി (100 എം​ജി വീ​ത​മു​ള്ള ര​ണ്ട് ഗു​ളി​ക​ക​ള്‍) ക​ഴി​ക്ക​ണം.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​ശ്രീ, അ​ഡീ​ഷ​ണ​ല്‍ ഡി​എം​ഒ ഡോ. ​ആ​ശാ​ദേ​വി, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ. ന​വീ​ന്‍, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എം.​പി. മ​ണി, ഡെ. ​മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഹം​സ ഇ​സ്മാ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.