ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച വി​ഷ്ണു​വി​ന് സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ അ​ന്ത്യാ​ഞ്ജ​ലി
Monday, August 19, 2019 12:19 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച വി​ഷ്ണു​വി​ന് സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ അ​ന്ത്യാ​ഞ്ജ​ലി. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് വി​ഷ്ണു​വി​ന്‍റെ പി​താ​വ് സൂ​ത്ര​ത്തി​ൽ വി​ജ​യ​ന്‍റെ കു​ടും​ബ വീ​ട്ടി​ലെ വ​ള​പ്പി​ൽ മൃ​ത​ദേ​ഹം ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ച​ത്.
ദു​ര​ന്ത​ഭൂ​മി​യി​ൽ നി​ന്ന് ശ​നി​യാ​ഴ്ച ക​ണ്ടെ​ത്തി​യ വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഭൂ​ദാ​നം എ​ൽ​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​തി​ന് ശേ​ഷ​മാ​ണ് സം​സ്കാ​ര​ത്തി​നാ​യി കൊ​ണ്ടു​പോ​യ​ത്. ക​ണ്ണൂ​ർ ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി കോ​റി​ലെ സ്റ്റേ​ഷ​ൻ ക​മ​ൻ​ഡാ​ന്‍റി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ കെ.​മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പ​തി​നെ​ട്ടം​ഗ സം​ഘ​മാ​ണ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​യ​ത്.
ദേ​ശീ​യ​പ​താ​ക പു​ത​പ്പി​ച്ച​തി​ന് ശേ​ഷം അം​ഗ​ങ്ങ​ൾ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. അ​വ​ധി​യി​ൽ നാ​ട്ടി​ലു​ള്ള മ​ല​പ്പു​റം സൈ​നി​ക കൂ​ട്ടാ​യ്മ, ജ​വാ​ൻ ഓ​ഫ് നി​ല​ന്പൂ​ർ, സി​ആ​ർ​പി​എ​ഫ് എ​ന്നി​വ​യി​ലെ മു​പ്പ​തോ​ളം അം​ഗ​ങ്ങ​ളും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ആ​ർ​മി​യി​ൽ ബം​ഗാ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​യി​രു​ന്നു.
സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​നി​ശ്ച​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.
ദു​ര​ന്ത​ത്തി​ൽ വി​ഷ്ണു​വി​നൊ​പ്പം അ​ച്ഛ​ൻ സൂ​ത്ര​ത്തി​ൽ വി​ജ​യ​ൻ, അ​മ്മ വി​ശ്വേ​ശ്വ​രി, സ​ഹോ​ദ​രി ജി​ഷ്ണ എ​ന്നി​വ​ർ അ​ക​പ്പെ​ട്ടി​രു​ന്നു.
ഇ​തി​ൽ വി​ജ​യ​ന്‍റെ​യും വി​ശ്വേ​ശ്വ​രി​യു​ടെ​യും വി​ഷ്ണു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ക്കാ​നാ​യ​ത്. സ​ഹോ​ദ​ര​ൻ ജി​ഷ്ണു ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.