ച​ക്കി​ട്ട​പാ​റ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​നു സ്ഥ​ല​മെ​ടു​പ്പ് അ​ന്തി​മ ഘ​ട്ട​ത്തി​ൽ; ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Thursday, August 22, 2019 12:26 AM IST
പേ​രാ​മ്പ്ര: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ച​ക്കി​ട്ട​പാ​റ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​നാ​യു​ള്ള നീ​ക്കം ത്വ​രി​ത​ഗ​തി​യി​ൽ. സ്ഥ​ലം ക​ണ്ടെ​ത്തി ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ ഏ​ൽ​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി.
നി​ല​വി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന 16 സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​മാ​ണു ഇ​തി​നാ​യി അ​ഡ്വാ​ൻ​സാ​യി ന​ൽ​കു​ന്ന​ത്. സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ടു ഭൂ​വു​ട​ക​ൾ ഇ​ന്ന​ലെ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് ന​ഗ​ര പ്ര​ദേ​ശ​ത്ത് അ​നു​വ​ദി​ച്ച സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണു പി​ന്നീ​ടു പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ച​ക്കി​ട്ട​പാ​റ ടൗ​ണി​നു സ​മീ​പം സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​ളിം​പ്യ​ൻ ജി​ൻ​സ​ൺ ജോ​ൺ​സ​ൺ അ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ ദേ​ശീ​യ-​അ​ന്ത​ർ ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ളെ രാ​ജ്യ​ത്തി​നു സം​ഭാ​വ​ന ചെ​യ്ത നാ​ടാ​ണു ച​ക്കി​ട്ട​പാ​റ. മു​ൻ​വ​ർ​ഷം മാ​ർ​ച്ച് 11ന് ​ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ഘ​ടി​പ്പി​ച്ച കാ​യി​ക ഭൂ​പ​ട​ത്തി​ലെ ച​ക്കി​ട്ട​പാ​റ എ​ന്ന സെ​മി​നാ​റാ​ണു ച​ക്കി​ട്ട​പാ​റ​യി​ൽ മ​ൾ​ട്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് പ​ദ്ധ​തി​ക്കു നാ​ന്ദി കു​റി​ച്ച​ത്.
ഇ.​എ​സ്. ജെ​യിം​സ് ക​ൺ​വീ​ന​റാ​യി​ട്ടു​ള്ള ക​ർ​മ്മ​സ​മി​തി​യാ​ണു പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 400 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക്, അ​ത്യാ​ധു​നി​ക നീ​ന്ത​ൽ​കു​ളം, ഹോ​സ്റ്റ​ൽ, ജിം​നേ​ഷ്യം എ​ന്നി​വ​യെ​ല്ലാം ചേ​ർ​ന്ന​താ​ണ് നി​ർ​ദ്ദി​ഷ്ട സ​മു​ച്ച​യം. കി​റ്റ് കോ​യു​ടെ​യും കാ​യി​ക എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ഉ​ന്ന​ത സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ഇ​ന്നു ച​ക്കി​ട്ട​പാ​റ​യി​ൽ എ​ത്തും.