കെ.ന​സീ​റി​ന് അ​ന്താ​രാഷ്‌ട്ര അം​ഗീ​കാ​രം
Saturday, August 24, 2019 12:56 AM IST
വ​ട​ക​ര: ക​ട​മേ​രി ആ​ർ​എ​സി ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​ന​സീ​റി​ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ ലെ​വ​ൽ പ​രി​ശീ​ല​ക അം​ഗീ​കാ​രം.
വോ​ളി​ബോ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മാ​ണി​ത്. ചെ​ന്നൈ​യി​ൽ ഓ​ഗ​സ്റ്റ് ഒ​ന്പ​ത് മു​ത​ൽ 13 വ​രെ ന​ട​ന്ന ക്യാ​ന്പി​ലാ​ണ് ന​സീ​ർ പ​ങ്കെ​ടു​ത്ത​ത്. ഏ​ഷ്യ​യി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 43 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത ക്യാ​ന്പി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് ര​ണ്ട് പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ഫ്ഐ​വി​യു​ടെ പ​രി​ശീ​ല​ക യു​എ​സി​ലെ ലു​യി​സ് ബാ​ഡ​ൻ ഒ​ലി​യാ​യി​രു​ന്നു ക്യാ​ന്പ് ഡ​യ​ര​ക്ട​ർ.

വോ​ളി​ബോ​ൾ, ബീ​ച്ച് വോ​ളി​ബോ​ൾ എ​ന്നി​വ​യി​ൽ അ​ന്താ​രാ​ഷ്ട​പ​രി​ശീ​ല​ന​ത്തി​നു​ള്ള കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക പ​രി​ശീ​ല​ക​നാ​ണ് ന​സീ​ർ. തി​രു​വ​ള്ളൂ​ർ കോ​ട്ട​ള്ള​തി​ൽ വീ​ട്ടി​ൽ ന​സീ​ർ വോ​ളി പ​രി​ശീ​ല​ക​നാ​യും റ​ഫ​റി​യാ​യും ക​ഴി​ഞ്ഞ മു​പ്പ​ത് വ​ർ​ഷ​മാ​യി സേ​വ​നം ചെ​യ്ത് വ​രു​ന്നു. സ​റീ​ന​യാ​ണ് ഭാ​ര്യ. ഡോ.​ഫാ​സി​ന, ഫാ​ബി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.