കൊ​ടി​യ​ത്തൂ​രി​ൽ സി​പി​എ​മ്മും വി​ല്ലേ​ജ് ഓ​ഫീ​സ​റും കൊ​മ്പ് കോ​ർ​ക്കു​ന്നു
Saturday, August 24, 2019 1:00 AM IST
മു​ക്കം: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടി​യ​ത്തൂ​രി​ൽ സി​പി​എം നേ​തൃ​ത്വ​വും വി​ല്ലേ​ജ് ഓ​ഫീ​സ​റും ത​മ്മി​ൽ തു​റ​ന്ന പോ​രി​ലേ​ക്ക്. കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം 16-ാം വാ​ർ​ഡ് മെ​ംബർ സാ​ബി​റ ത​റ​മ്മ​ൽ, ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​ന​സ് താ​ള​ത്തി​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ വി​ല്ലേ​ജ് ഓ​ഫീ​സ​ർ മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ത​ന്‍റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക​യ്യേ​റ്റം ചെ​യ്തും എ​ന്നു​ൾ​പ്പെ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​പ​മാ​നി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ഈ ​മാ​സം 15നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​തേ സ​മ​യം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കി​യ​ത് ക​ള്ള പ​രാ​തി​യാ​ണ​ന്ന് സിപി​എം ആ​രോ​പി​ക്കു​ന്നു.

പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി​യ 16-ാം വാ​ർ​ഡ് മെം​മ്പ​റെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും അ​വ​ഹേ​ളി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യു ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​ക്കെ​തിരേയും ഇ​തി​ന്‍റെ പേ​രി​ൽ ക​ള്ള​ക്കേ​സ് ഉ​ണ്ടാ​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കൂ​ട്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു എ​ന്നും സി​പി​എം പ​റ​യു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് സി​പി​എം കൊ​ടി​യ​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.

വി​ല്ലേ​ജ് ഓ​ഫീ​സ​ർ ദു​രി​ത​ബാ​ധി​ത​രെ കാ​ണാ​നോ ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യാ​തെ കാ​രാ​ട്ട്, ചെ​റു​വാ​ടി, സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ, കാ​ര​ക്കു​റ്റി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കേ​ണ്ട കി​റ്റു​ക​ളും മ​റ്റും യ​ഥേ​ഷ്ടം വെ​ള്ളം ക​യ​റാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത​താ​യി കൊ​ടി​യ​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മ​ിറ്റി ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ പ്ര​ള​യ സ​മ​യ​ത്തും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രേ സി​പി​എം നേ​തൃ​ത്വം പ​രാ​തി​യു​മാ​യി എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്ന​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​റെ സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു.