കല്‍പ്പറ്റ: ബത്തേരി ശ്രേയസിന്റെയും കാര്‍ഷിക പുരോഗമന സമിതിയുടെയും നേതൃത്വത്തില്‍ പുത്തുമലയില്‍ സ്നേഹസംഗമവും ഗൃഹോപകരണങ്ങള്‍ അടങ്ങുന്ന കിറ്റുകളുടെ വിതരണവും സ്നേഹവിരുന്നും നടത്തി. ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്മാന് പി.എം. ജോയി, മേപ്പാടി മാരിയമ്മന്‍ ക്ഷേത്രം ട്രസ്റ്റ് ചെയര്മാന് പി.കെ. സുധാകരന്, ബത്തേരി രൂപത വികാരി ജനറാള്‍ ഫാ. മാത്യു അറമ്പന്‍കുടി, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ.ഫാ.ബെന്നി ഇടയത്ത്, പാളയം മുന്‍ ഇമാം ഡോ.യൂസഫ് നദ്വി, ജനപ്രതിനിധികളായ ചന്ദ്രന് പുത്തുമല, ടി. ഹംസ, കാര്‍ഷിക പുരോഗമന സമിതി ഭാരവാഹികളായവി.പി. വര്‍ക്കി, ഗഫൂര്‍ വെണ്ണിയോട്, വി.എം. വര്‍ഗീസ്, പ്രഫ.താര ഫിലിപ്പ്, കെ. കുഞ്ഞിക്കണ്ണന്, ടി.കെ. ഉമ്മര്‍, എന്‍.ഒ. ദേവസി, കുഞ്ഞിരാമന് ബിച്ചാരത്ത്, എം.കെ. ബാലന്, വി.ആര്. ശിവരാമന്, പി.വി. ശ്രീധരന്, ഇ.ജെ. അഷ്റഫ്, രാധാകൃഷ്ണന്, അനീഷ് ചീരാല്‍, പി.കെ. അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.