താമരശേരി ചു​ര​ത്തി​ല്‍ ഗ​താ​ഗ​തക്കു​രു​ക്ക് രൂ​ക്ഷ​ം
Sunday, September 15, 2019 1:59 AM IST
താ​മ​ര​ശേ​രി: ചു​ര​ം റോഡിൽ‍ ഗ​താ​ഗതക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മു​ത​ല്‍ ഇ​ന്ന​ലെ രാ​ത്രി വ​രെ​ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ങ്ങി നീ​ങ്ങു​ന്ന അ​വ​സ്ഥ​യായി​രു​ന്നു. മുക്കാല്‍ മ​ണി​ക്കൂ​റു​കൊ​ണ്ട് ക​യ​റാവുന്ന ചു​രം ര​ണ്ടു​മ​ണി​ക്കൂ​ർ കൊണ്ടാണ് കയറുന്ന തെന്ന് വാഹന യാത്രക്കാർ പറഞ്ഞു. വാ​ഹ​ന​ങ്ങ​ള്‍ യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം കു​ടു​ങ്ങു​ന്ന​ത് ഗ​താ​ഗ​തക്കു​രുക്ക് കൂ​ട്ടു​ന്നു.

ഓ​ണ​ാവ​ധി​യു​ടെ തി​ര​ക്കും ന​ടു​കാ​ണി​ച്ചു​രം അ​ട​ച്ച​തും ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന ബാ​ഹു​ല്യ​ത്തി​നിടയാക്കുന്നു. അ​ടി​വാ​രം മു​ത​ല്‍ ല​ക്കി​ടി​വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര തുടരുന്നതു പതിവാണ്. ടോ​റ​സ് ലോ​റി​ക​ളും ക​ണ്ടെയ്ന​റു​ക​ളു​ം എത്തു​ന്ന​തും തി​ര​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന ആ​ംബുലന്‍​സു​ക​ളും കുരു​ക്കി​ല്‍​പ്പെ​ടാറുണ്ട്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​നൊ​പ്പം ഷി​ഫ്റ്റു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.