കനോയിംഗ്, ക​യാ​ക്കിം​ഗ് വാട്ടർസ്പോർട്സ് 20 മു​ത​ൽ
Wednesday, September 18, 2019 12:32 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ളാ ടൂ​റി​സ​വും ജ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സും ചേ​ർ​ന്ന് ചാ​ലി​യാ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​യാ​ക്കിം​ഗ്, കാ​നോ​യിം​ഗ് വാ​ട്ട​ർ സ്പോ​ർ​ട്സ് 20 മു​ത​ൽ 22 വ​രെ ന​ട​ക്കും.
കൂ​ടു​ത​ൽ യു​വ ജ​ന​ങ്ങ​ളെ ജ​ല കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും, ന​ദി​ക​ളി​ലെ ജ​ലം മ​ലി​ന​മാ​കാ​തെ സൂ​ക്ഷി​ക്കേ​ണ്ട​തി​നെ​പ്പ​റ്റി ബോ​ധ​വ​ത്കരി​ക്കു​ക​യാണ് ല​ക്ഷ്യം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ താ​ഴ്‌വാ​ര​മാ​യ നി​ല​മ്പൂ​രി​ൽ നി​ന്നും ആ​രം​ഭി​ച്ച് ചാ​ലി​യാ​ർ അ​റ​ബി​ക്ക​ട​ലി​ൽ ചേ​രു​ന്ന ബേ​പ്പൂ​ർ വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ . 10 മു​ത​ൽ 70 വ​രെ വയസുള്ള ആ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ം.
ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​രി​ശീ​നം ന​ൽ​കും. ക്യാം​പിം​ഗ്, സം​ഗീ​ത പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.jellyfishwatersports.com എന്ന വെബ്സൈറ്റ് സ​ന്ദ​ർ​ശി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യണം.