എൻഎസ്എസ് വോളണ്ടിയർക്കുള്ള പുരസ്കാരം കൃ​ഷ്ണേ​ന്ദു​വിന്
Wednesday, September 18, 2019 12:34 AM IST
പേ​രാ​മ്പ്ര: കേ​ര​ള​ത്തി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ഈ വ​ർ​ഷ​ത്തെ മി​ക​ച്ച വോ​ള​ണ്ടിയ​ർ​ക്കു​ള്ള അ​വാ​ർ​ഡ് നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി എ​സ്.​ബി. കൃ​ഷ്‌​ണേ​ന്ദു​വി​ന്. 2017-2019 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​മി​ക​വി​നാ​ണ് അം​ഗീ​കാ​രം സ്കൂ​ളി​ലെ വോ​ള​ണ്ടിയ​ർ സെ​ക്ര​ട്ട​റി​യാ​യി ര​ണ്ട് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച കൃ​ഷ്‌​ണേ​ന്ദു പാ​ഠ്യ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ ഹൊ​സൂ​രി​ൽ ന​ട​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. സം​സ്കൃ​ത പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ജി​ല്ലാ​ത​ല ജേ​താ​വാ​ണ്. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കേ​ശ​ദാ​നം, കാ​ർ​ഷി​ക സ്വ​യം പ​ര്യാ​പ്ത ഗ്രാ​മം പ​ദ്ധ​തി, പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കാ​ണ് കൃ​ഷ്‌​ണേ​ന്ദു വ​ഹി​ച്ച​ത്. ഇ​പ്പോ​ൾ ഡ​ൽ​ഹി സ​ർ​വ​ക​ലാ ശാ​ല​യി​ൽ ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​ൽ​പ​ത്തൂ​ർ വാ​യ​ന ശാ​ല ഇ​ട​പ്പ​ള്ളി​ക്ക​ണ്ടി പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ സ്മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.
കൃ​ഷ്‌​ണേ​ന്ദു​വി​നെ എ​ൻ​എ​സ്എ​സ് യു​ണി​റ്റി​ന്‍റെ​യും സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. അ​ബു, ടി. ​മു​ഹ​മ്മ​ദ്‌, കെ.​കെ. ഹ​നീ​ഫ, കെ.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, പി.​എം. സൗ​ദ, കെ. ​ആ​ൽ​ഫ, പി ​എ സി ​അം​ഗം പി. ​ശ്രീ​ജി​ത്ത്‌, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.