കൃ​ഷി പാ​ഠ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, September 19, 2019 12:21 AM IST
പേ​രാ​മ്പ്ര: മ​ണ്ണി​നെ​യും ഭൂ​മി​യെ​യും മ​റ​ന്നു പോ​കു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​യി നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടിയ​ർ​മാ​ർ. 'എ​ല്ലാ​വ​രും പാ​ട​ത്തേ​ക്ക്' എ​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ എ​ത്തി​യ​ത്.

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കേ​ര​ള​ത്തി​ൽ ആ​ക​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി​യി​ൽ പ​യ്യോ​ളി ക്ല​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്വ​ത്തി​ൽ ആ​ണ് നൊ​ച്ചാ​ട് ക​ല്ല​രി പ​റ​മ്പ​ത്ത് വ​യ​ലി​ൽ പു​ന​ത്തി​ൽ ക​ദീ​ജ​കു​ട്ടി​യു​ടെ അ​ര ഏ​ക്ക​റോ​ളം വ​രു​ന്ന നി​ല​ത്ത് വി​ത്തി​റ​ക്കി​യ​ത്. അ​ര​പ​തി​റ്റാ​ണ്ടോ​ളം കൃ​ഷി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ നാ​ഞ്ഞൂ​റ മീ​ത്ത​ൽ തെ​യ്യ​ത്തി​ര​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.