അ​ധി​കാ​രം ജ​ന​പ​ക്ഷ​ത്തുനി​ന്ന് വി​നി​യോ​ഗി​ക്കാ​ന്‍ ക​ഴി​യ​ണം: സ്പീ​ക്ക​ര്‍
Thursday, September 19, 2019 12:21 AM IST
കു​റ്റ്യാ​ടി : അ​ധി​കാ​രം ​ജന​പ​ക്ഷ​ത്ത് നി​ന്ന് വി​നി​യോ​ഗി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. കാ​വി​ലും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​ലി​ക​ള്‍ സ​ര്‍​ഗാ​ത്മ​ക​മാ​യും യാ​ന്ത്രി​ക​മാ​യും ചെ​യ്യാ​ന്‍ ക​ഴി​യും. സ​ര്‍​ഗാ​ത്മ​ക​മാ​യി ചെ​യ്യാ​നാ​ണ് ഏ​വ​രും ശ്ര​മി​ക്കേ​ണ്ട​ത് . അ​ധി​കാ​ര​വും പ​ദ​വി​യു​മു​ള്ള, നാ​ടി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ ശേ​ഷി​യു​ള്ള അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ . പ്രാ​ദേ​ശി​ക​ സ​ര്‍​ക്കാ​ര്‍ ത​ന്നെ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ള്‍ . ജ​ന​ങ്ങ​ള്‍​ക്ക് നന്നായി ​ സേ​വ​നം നൽകാനാ​ണ് ശ്ര​മി​ക്കേ​ണ്ടേ​ത്-സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. ര​ജു​ലാ​ല്‍ റി​പ്പോ​ര്‍​ട്ട്, അ​വ​ത​രി​പ്പി​ച്ചു. കാ​വി​ലും പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ര്‍​ജ് , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ജി.​ജോ​ര്‍​ജ് , മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. സ​തി, കാ​യ​ക്കൊ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ശ്വ​തി ,കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍ , കു​ന്നു​മ്മ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ന്‍ , വേ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്‌ വി.​കെ. അ​ബ്ദു​ള്ള , വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.