മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ഒ​പ്പം അ​ദാ​ല​ത്ത്; പ​രി​ഗ​ണി​ച്ച​ത് 380 പ​രാ​തി​ക​ള്‍
Friday, September 20, 2019 12:44 AM IST
കോ​ഴി​ക്കോ​ട്: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ജി​ല്ലാ ക​ളക്ട​ര്‍ സീ​റാം സാം​ബ​ശി​വ​റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് 128 പ​രാ​തി​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ല്‍ ആ​റെ​ണ്ണം പ​രി​ഹ​രി​ച്ചു.
ഓ​ട്ടി​സം, മെ​ന്‍റ​ല്‍ റി​ട്ടാ​ര്‍​ഡേ​ഷ​ന്‍, സെ​റി​ബ്ര​ല്‍ പാ​ൾസി, മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സെ​ബി​ലി​റ്റി തു​ട​ങ്ങി ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർക്ക് സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നാ​യു​ള​ള നി​യ​മാ​നു​സൃ​ത ര​ക്ഷ​ക​ര്‍​തൃ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് 25 പേ​ര്‍​ക്ക് ന​ല്‍​കി.
30 പേ​ര്‍​ക്ക് നി​രാ​മ​യ ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.
ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ചു.​മ​രു​തോ​ങ്ക​ര ഗ്ര​ാമ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. സ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ബാ​ബു​രാ​ജ്, വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ സ​ജീ​വ​ന്‍ , നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് സം​സ്ഥാ​ന​ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അം​ഗ​വും ജി​ല്ലാ​ത​ല സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ പി.​സി​ക്ക​ന്ത​ര്‍ , ജി​ല്ലാ​ത​ല ക​മ്മി​റ്റി അം​ഗം ഡോ. ​പി.​ഡി. ബെ​ന്നി, ജ​ന​പ്ര​തി​നി​ധി​ക​ള്‍ , വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.