കുറ്റ​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Friday, September 20, 2019 12:46 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ അ​ന​ധി​​കൃ​ത​മാ​യി തേ​ക്കു​മ​രം മു​റി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.
സ​മീ​പ മേ​ഖ​ല​യാ​യ മു​തു​കാ​ട്ടി​ലെ ഒ​രു ക​ർ​ഷ​ക​ൻ സ്വ​ന്തം പ​റ​മ്പി​ലെ തേ​ക്കു മു​റി​ച്ചു മി​ല്ലി​ലേ​ക്കു കൊ​ണ്ടു പോ​കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ച​പ്പോ​ൾ 10 മാ​സം ന​ട​ത്തി​ച്ച വ​ന​പാ​ല​ക​ർ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ തേ​ക്കു മു​റി​ച്ച​തി​ൽ ന​ട​പ​ടി വൈ​കി​പ്പി​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു രാ​ജേ​ഷ് ആ​രോ​പി​ച്ചു.
പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ റ​ബർ​പാ​ൽ തൂ​ക്കു​ന്ന ത്രാ​സു​ക​ൾ യ​ഥാ​വി​ധി പു​തു​ക്കി സീ​ൽ വെ​ക്കാ​ത്ത​താ​ണെ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ത​ന്നെ തെ​ളി​ഞ്ഞി​ട്ടും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത​യും ഉ​ദാ​സീ​ന​ത​യും പു​ല​ർ​ത്തു​ന്ന ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പിന്‍റെ നി​ല​പാ​ടി​ലും യൂ​ത്തു കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു.

ഗ്രാ​മീ​ണ ക​ലാ​കാ​യി​കോ​ത്സ​വം

കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൊ​യി​ലോ​ത്ത​റ പ്ര​തീ​ക്ഷ​ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വത്തി​ൽ ഗ്രാ​മീ​ണ ക​ലാ​കാ​യി​കോ​ൽ​സ​വം ന​ട​ത്തി. പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളും, യു​വാ​ക്ക​ളും വീ​ട്ട​മ്മ​മാ​രും ക​ലാ,കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.