ക​ല്ലാ​ച്ചി​യി​ൽ ര​ണ്ട് സ്റ്റീ​ൽ ബോ​ബു​ക​ൾ ക​ണ്ടെ​ത്തി
Friday, September 20, 2019 12:47 AM IST
നാ​ദാ​പു​രം: ക​ഴി​ഞ്ഞ ആ​ഴ്ച സ്റ്റീ​ൽ ബോം​ബു​ക​ളും സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ളും ക​ണ്ടെ​ത്തി​യ ക​ല്ലാ​ച്ചി കു​റ്റി​പ്ര​ത്ത് ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി.​കു​റ്റി​പ്രം കോ​വി​ല​ക​ത്തെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത പ​റ​മ്പി​ൽ പ്ലാ​സ്റ്റി​ക് പാ​ത്ര​ത്തി​ലാ​ക്കി മ​ണ്ണി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ൾ.​റൂ​റ​ൽ എ​സ്പി യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം രാ​വി​ലെ​യാ​ണ് പോ​ലീ​സ് മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
നാ​ദാ​പു​രം ഡി​വൈ​എ​സ്പി ജി.​സാ​ബു, സി​ഐ കെ.​പി.​സു​നി​ൽ​കു​മാ​ർ, എ​സ്ഐ എ​ൻ.​പ്ര​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോം​ബ്, ഡോ​ഗ് സ്ക്വാ​ഡു​ക​ളും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്ടെ​ത്തി​യ ബോം​ബു​ക​ൾ ഉ​ഗ്ര ശേ​ഷി ഉ​ള്ള​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബോം​ബു​ക​ൾ ചേ​ല​ക്കാ​ട് ക്വാ​റി​യി​ൽ അ​ധി​കൃ​ത​ർ നി​ർ​വീ​ര്യ​മാ​ക്കി.