എ​ല്ലാ​വ​ർ​ക്കും വീ​ട് വ​ച്ചു ന​ൽ​കു​മെ​ന്ന് മന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
Sunday, September 22, 2019 12:54 AM IST
നാ​ദാ​പു​രം: കേ​ര​ള സം​സ്ഥാ​ന​ത്തെ വീ​ടി​ല്ലാ​ത്ത മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് നി​ർ​മ്മി​ച്ചു ന​ല്കു​കു​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ.

എ​ട​ച്ചേ​രി പ​ഞ്ചാ​യ​ത്ത് ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മിച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ർ​മാണം പൂ​ർ​ത്തീ​ക​രി​ച്ച 37 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ മ​ന്ത്രി കൈ​മാ​റി. ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​പി. മോ​ഹ​ന​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ഷൈ​ല​ജ, ടി.​കെ. ലി​സ, കെ.​ടി.​കെ. ഷൈ​നി, ഇ. ​ഗം​ഗാ​ധ​ര​ൻ, രാ​ധ ത​ട​ത്തി​ൽ, ഷീ​മ വ​ള്ളി​ൽ, പി. ​മ​ഹി​ജ, കെ.​കെ. ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.