സൗ​ത്ത് ഇന്ത്യന്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​കറ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഒക്ടോബർ മൂന്നുമുതൽ
Sunday, September 22, 2019 12:59 AM IST
കോ​ഴി​ക്കോ​ട്: വെസ്റ്റ്ഹിൽ സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഡ​യ​മ​ണ്ട് ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ 33-ാമ​ത് സൗ​ത്ത് ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റും മൂ​ന്നാ​മ​ത് ന​വ​തി മെ​മ്മോ​റി​യ​ല്‍ മി​നി ബാ​സ്‌​ക​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ അ​ഞ്ചു​വ​രെ സ്കൂ​ൾ കോ​ർ​ട്ടി​ൽ ന​ട​ക്കും.

ജി​ല്ലാ​സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ.​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​ഥ​നി സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ റോ​സ്‌​ലി​നും ബാ​സ്ക​റ്റ് ബോ​ൾ കോ​ര്‍​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ സ​ന്തോ​ഷ് മ​രി​യ​യും നി​ർ​വ​ഹി​ക്കും. സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 12 ടീ​മു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ലീ​ഗ് കം ​നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലും മി​നി ബാ​സ്‌​ക​റ്റ്ബോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച് ടീ​മു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ. ര​ണ്ട് ടീ​മു​ക​ള്‍ കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ്. ചാ​ന്പ്യ​ന്മാ​ർ​ക്ക് 15,000 രൂ​പ​യും ര​ണ്ടാം​സ്ഥാ​ന​ക്കാ​ര്‍​ക്ക് പ​തി​നാ​യി​രം രൂ​പ​യും ന​ല്‍​കും. അ​മ്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ ഓ​ഡി​റ്റോ​റി​യം പ​ണി​ക​ഴി​പ്പി​ച്ച​തെ​ന്ന് ഹെ​ഡ്മി​സ്ട്ര​സും സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ സി​സ്റ്റ​ര്‍ ടെ​സ്സി ജോ​ണ്‍ ത​യ്യി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഓ​പ്പ​ണ്‍ സ്‌​റ്റേ​ജ് നി​ര്‍​മാ​ണ​വും ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും.‍

പ്രി​ന്‍​സി​പ്പ​ല്‍ കെ.​കെ.​മേ​ഴ്‌​സി, സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​രാ​ജ​ന്‍ , കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ സോ​ണി തോ​മ​സ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ജി​ന്‍റൊ ചെ​റി​യാ​ന്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​യ​ച​ന്ദ്ര​ന്‍ അ​ത്താ​ണി​ക്ക​ല്‍ , കെ.​കെ.​അ​നൂ​പ് കു​മാ​ര്‍ , മോ​ഹ​ന​ന്‍, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.