പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം: നി​റ​വ് ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, September 22, 2019 1:01 AM IST
താ​മ​ര​ശേ​രി: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ഏ​കോ​പി​പ്പി​ക്കു​ന്ന സ​മ​ഗ്ര​വി​ദ്യ​ഭ്യാ​സ വി​ക​സ​ന പ​ദ്ധ​തി​യാ​യ ക്രി​സ്റ്റ​ലി​ന്‍റെ ആഭിമുഖ്യ ത്തി​ല്‍ നി​റ​വ് ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന അ​ധ്യാ​പ അ​വാ​ര്‍​ഡ് ജേ​താ​വ് രാ​മ​ച​ന്ദ്ര​നെ എം​എ​ല്‍​എ ആ​ദ​രി​ച്ചു. ക്രി​സ്റ്റ​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​പി. അ​ബ്ദു​റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ക്രി​സ്റ്റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​എം. മെ​ഹ​റ​ലി, ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ക്ച്ച​ര്‍​മാ​രാ​യ കെ.​എ​സ്. വാ​സു​ദേ​വ​ന്‍, യു.​കെ. അ​ബ്ദു​ള്‍ നാ​സ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സ് എ​ടു​ത്തു. എ​ഇ​ഒ​മാ​രാ​യ എ​ന്‍.​പി. മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, വി. ​മു​ര​ളി​കൃ​ഷ​ണ​ന്‍, ഫാ. ​സി​ബി പൊ​ന്‍​പാ​റ, ജോ​സ് തു​രു​ത്തി​മ​റ്റം, ജോ​സ് എ​ട​പ്പാ​ടി, അ​ഷ​റ​ഫ്, എം.​പി. മ​ജീ​ദ്, ഷാ​ജി കൂ​ട​ത്താ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്രി​സ്റ്റ​ലി​ന്‍റെ മൂ​ന്ന് വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​നു​മാ​യാ​ണ് ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും പ്രി​ന്‍​സി​പ്പൽമാ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്റു​മാ​ര്‍, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍​മാ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍​മാ​ര്‍, സ്‌​കൂ​ള്‍ വി​ക​സ​ന സ​മി​തി(​ക്രി​സ​റ്റ​ല്‍)​ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, ക​ണ്‍​വീ​ന​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.