നി​രീ​ക്ഷ​ണ​ത്തി​ന് വനപാലകരെ വി​ന്യ​സി​ക്കുമെ​ന്ന് ഡി​എ​ഫ്ഒ
Thursday, October 17, 2019 12:30 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം മു​പ്പ​താം​മൈ​ലി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ട​ത് പു​ലി​യു​ടെ കാ​ൽ​പ്പാ​ടാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ​ ജ​ന​ങ്ങ​ൾ​ക്ക് ഭീഷണി ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ നി​രീ​ഷ​ണ​ത്തി​നാ​യി വനപാലകരെ വി​ന്യ​സി​ക്കു​മെ​ന്ന് ഡി​എ​ഫ്ഒ വി.​പി. ജ​യ​പ്ര​കാ​ശ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
ഇവിടെ കണ്ട പുലി മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന സ്വ​ഭാ​വ​മു​ള്ള​താ​ണോ​യെ​ന്ന് നി​രീ​ക്ഷ​ിക്കും. കു​ഞ്ഞു​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ ഘ​ട്ടം​വ​രെ മാ​ത്ര​മെ അ​വി​ടെ ത​ങ്ങു​ക​യു​ള്ളു​വെ​ന്നും പി​ന്നീ​ട് അ​തി​ന്‍റെ യ​ഥാ​ർ​ത്ഥ അ​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റു​മെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു.