ജി​ല്ലാ സി​ബി​എ​സ്ഇ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം താ​മ​ര​ശേ​രി അ​ല്‍​ഫോ​ന്‍​സ ഇം​ഗ്‌​ളീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍
Thursday, October 17, 2019 12:30 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ജി​ല്ലാ സി​ബി​എ​സ്ഇ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 26, 27 തി​യ്യ​തി​ക​ളി​ല്‍ താ​മ​ര​ശേ​രി അ​ല്‍​ഫോ​ന്‍​സ ഇം​ഗ്‌​ളീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ന​ട​ക്കും.
2600 കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ം. ഓ​ണ്‍ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളാ​ണ് അ​ല്‍​ഫോ​ന്‍​സ സ്‌​കൂ​ളി​ല്‍ ന​ട​ത്തു​ന്ന​ത്. മ​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ന​രി​ക്കു​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ 19ന് ​ന​ട​ക്കും. മ​ല​ബാ​ര്‍ സ​ഹോ​ദ​യ​യാ​ണ് ക​ലോ​ത്സ​വം ക്ര​മീ​ക​രി​ക്കു​ന്ന​ത്.
താ​മ​ര​ശേ​രി അ​ല്‍​ഫോ​ന്‍​സ സ്‌​കൂ​ളി​ല്‍ ടീം ​മാ​നേ​ജ​ര്‍​മാ​രു​ടെ​യും സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ​യും യോ​ഗം ചേ​ര്‍​ന്നു. മ​ല​ബാ​ര്‍ സ​ഹോ​ദ​യ ര​ക്ഷാ​ധി​കാ​രി കെ.​പി. ഷ​ക്കീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മോ​നി യോ​ഹ​ന്നാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ര്‍ കെ.​എ​ച്ച്. ഹാ​ഫി​സ, പ്രി​ന്‍​സി​പ്പൽ‍ ഫാ. ​ജി​ല്‍​സ​ണ്‍ ജോ​സ​ഫ് ത​യ്യി​ല്‍, റെ​ജീ​ന സു​പ്പി, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.