വി​വ​രാ​വ​കാ​ശ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2019 11:47 PM IST
പേ​രാ​മ്പ്ര: മ​ദ​ര്‍ തെ​രേ​സ ബി​എ​ഡ് കോ​ള​ജും ആ​ര്‍​ടി​ഐ ഫെ​ഡ​റേ​ഷ​നും സം​യു​ക്ത​മാ​യി ഏ​ക​ദി​ന വി​വ​രാ​വ​കാ​ശ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി ജി​ല്ലാ സ​ബ് ജ​ഡ്ജ് എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ന്‍​സി​പ്പൽ‍ ഡോ. ​ടി.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​റി​ല്‍ വി​വ​രാ​വ​കാ​ശ​വും പൗ​ര​ബോ​ധ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ​ത്മ​ന്‍ കോ​ഴൂ​ര്‍, കെ.​കെ. നാ​യ​ര്‍, സി. ​ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ കു​മാ​ര്‍ പേ​രാ​മ്പ്ര, ര​തീ​ഷ് കു​ന്നോ​ത്ത്, എ​ന്‍. ഷൈ​നി, സി​സ്റ്റ​ര്‍ ഗ്രേ​സ്‌ലിന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.