മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ്യാ​പ​ക നാ​ശം
Saturday, October 19, 2019 12:28 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ന​ത്ത​മ​ഴ​യി​ൽ പാ​ത്തി​പ്പാ​റ മ​ല​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വ്യാ​പ​ക നാ​ശം.​ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ച്ചു. റോ​ഡു​ക​ൾ പാ​ടെ ത​ക​ർന്നു. പാ​ത്തി​പ്പാ​റ- കു​ന്നി​ക്കൂ​ട്ടം റോ​ഡ് പാ​ടെ ത​ക​ർ​ന്നു.​ ഇ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ മു​ക​ളി​ലു​ള്ള മ​ല​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ചെ​റു​പ​റ​മ്പി​ൽ വ​ർ​ക്കി, വ​ട​ക്കാ​ഞ്ചേ​രി ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷണി​യി​ലാ​ണു​ള്ള​ത്.
വ​ള്ളോ​പ്പി​ള്ളി സ​ജി​യു​ടെ തെ​ങ്ങ്, ക​മു​ക്, ജാ​തി, വാ​ഴ എ​ന്നി​വ ന​ശി​ച്ചു. ഇ​വ​രു​ടെ കു​ടി​വെ​ള്ള​മെ​ടു​ക്കു​ന്ന കി​ണ​ർ പാ​ടെ​ ന​ശി​ച്ചു. വ​ള്ളോ​പ്പി​ള്ളി തോ​മ​സി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള ന​ട​പ്പാ​ത ​ത​ക​ർ​ന്നു.​ ക​ർ​ഷ​ക​രാ​യ അ​ര​ങ്ങാ​ട്ടു​മീ​ത്ത​ൽ ബാ​ല​ൻ, വ​ട​ക്കാ​ഞ്ചേ​രി ബേ​ബി, വ​ള്ളോ​പ്പി​ള്ളി തോ​മ​സ്, വ​ള്ളോ​പ്പി​ള്ളി ജോ​മോ​ൻ, വ​ള്ളോപ്പി​ള്ളി ജോ​സ്, വ​ള്ളോ​പ്പി​ള​ളി മാ​ത്യു, വ​ള്ളോ​പ്പി​ള്ളി ജോ​സ​ഫ്, വ​ള്ളോ​പ്പ​ള്ളി കു​രു​വി​ള, ചെ​റു​പ​റ​മ്പി​ൽ വ​ർ​ക്കി എ​ന്നി​വ​ർ​ക്കും കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു.
കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ഷീ​ജ കാ​റ​ങ്ങോ​ട്ട് മൂ​ന്നാം വാ​ർ​ഡ് മെ​ംബർ കെ.​പി.​ദാ​മോ​ദ​ര​ൻ, അ​വി​ട​ന​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ര​വി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.