വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ
Sunday, October 20, 2019 12:07 AM IST
തി​രു​വ​മ്പാ​ടി : ക​ക്കാ​ടം​പൊ​യി​ലി​നെ ടൂ​റി​സം വി​ല്ലേ​ജാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് 21 ന് ​വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​മ്പി​ൽ ന​ട​ക്കു​ന്ന രാ​പക​ൽ സ​മ​ര​ത്തി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച വാ​ഹ​ന ജാ​ഥ കു​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു. സൂസ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. അ​രു​ൺ​കു​മാ​ർ ,ഒ.​എ. സോ​മ​ൻ ,സോ​ള​മ​ൻ മ​ഴു​വ​ഞ്ചേ​രി , അ​ജ​യ​ൻ വ​ല്യാ​ട്ടു​ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .