ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Sunday, October 20, 2019 12:08 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ്വ​യം പ​ര്യ​ാപ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക്ഷീ​ര​ഗ്രാ​മ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.​വാ​ണി​മേ​ല്‍ സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഒ​ന്ന​ര കോ​ടി രൂ​പ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് വാ​യ്പ​യാ​യി ന​ല്‍​കാ​നാ​ണ് ബാ​ങ്ക് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഭൂ​മി​വാ​തു​ക്ക​ല്‍, പ​ര​പ്പു പാ​റ ക്ഷീ​ര​സം​ഘ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ഇ​രു​ന്നൂ​റ് ക​റ​വ​പ​ശു​ക്ക​ളെ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കും. പ​രി​പാ​ടി​യു​ടെ ഒ​ന്നാം ഘ​ട്ടം ഭൂ​മി​വാ​തു​ക്ക​ല്‍ മി​ല്‍​ക്ക് സൊ​സൈ​റ്റി​യി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ക​റ​വ പ​ശു​ക്ക​ളെ ന​ല്‍​കി​ക്കൊ​ണ്ട് വാ​ണി​മേ​ല്‍ സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.