മ​ദ്യ വി​ൽ​പ്പ​ന: യു​വാ​വ് പി​ടി​യി​ൽ
Monday, October 21, 2019 12:08 AM IST
കൊ​യി​ലാ​ണ്ടി: മു​ചു​കു​ന്ന് ക​നാ​ൽ റോ​ഡ് ആ​ശാ​രി ക​ണ്ടി സു​ജി​ത്ത് ( 40) മ​ദ്യ വി​ൽ​പ​ന​ക്കി​ട​യി​ൽ വീ​ടി​ന് സ​മീ​പം വെ​ച്ച് പോ​ലീ​സ് പി​ടി​യി​ലാ​യി. ഇ​യാ​ൾ സ്ഥി​ര​മാ​യി ബീ​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ളി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി അ​മി​ത വി​ല​യ്ക്ക് വി​റ്റു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി എ​സ്ഐ റ​ഹൂ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജു, രാ​ജേ​ഷ്, സു​മേ​ഷ്, മു​ര​ളി എ​ന്നി​വ​ർ അ​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും നാ​ല് ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.
നാ​ദാ​പു​രം: സ്ക്കൂ​ട്ട​റി​ൽ ക​ട​ത്തി കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്ന അ​ള​വി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒരാൾ എ​ക്സൈ​സ് പി​ടി​യി​ലാ​യി. ന​രി​പ്പ​റ്റ സ്വ​ദേ​ശി നീ ​ര ള​മു​ള്ള പ​റ​മ്പ​ത്ത് ബാ​ബു (50) നെ​യാ​ണ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ത​റോ​ൽ രാ​മ​ച​ന്ദ്ര​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. തൊ​ട്ടി​ൽ​പാ​ല​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കെ​എ​ൽ 18 ജെ 7180 ​ന​മ്പ​ർ സ്ക്കൂ​ട്ട​റും അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റ് ലി​റ്റ​ർ മ​ദ്യം പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​രു​ദ്ധ്, സി​നീ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.