രാ​രോ​ത്ത് ഹൈ​സ്‌​കൂ​ള്‍ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം
Monday, October 21, 2019 12:10 AM IST
താ​മ​ര​ശേ​രി: രാ​രോ​ത്ത് ഗ​വ. മാ​പ്പി​ള ഹൈ​സ്‌​കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന സോ​ളാ​ര്‍ പ്ലാ​ന്‍റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ്മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ക്കം മു​ഹ​മ്മ​ദ് നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ. ഗ​ഫൂ​ര്‍ അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ, താ​മ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി. ഹു​സൈ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വ​സ​ന്ത ച​ന്ദ്ര​ന്‍, എ.​പി മൂ​സ, അ​ബ്ദു​ല്‍​ഹ​ഖ്, എ.​പി ഹം​സ, എം.​പി ഹു​സൈ​ന്‍, എ.​സി. ര​വി​കു​മാ​ര്‍, കൊ​ടു​വ​ള്ളി ബി​പി​ഒ മെ​ഹ​റ​ലി, ഹെ​ഡ്മി​സ്ട്ര​സ് കെ.​ഹേ​മ​ല​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​സ​ലിം, ടി. ​നൂ​റു​ദ്ധീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.