പോ​ത്തു​ണ്ടി പാ​ല​ത്തി​ന് താ​ത്കാ​ലി​ക ന​ട​പ്പാ​ത നി​ർ​മിക്കും
Monday, October 21, 2019 11:22 PM IST
കോ​ട​ഞ്ചേ​രി: പ്ര​ള​യ സ​മ​യ​ത്ത് ത​ക​ർ​ന്ന പോ​ത്തു​ണ്ടി പാ​ല​ത്തി​ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് താ​ത്കാ​ലി​ക ന​ട​പ്പാ​ത നി​ർ​മിക്കും. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​നി​ച്ച​ത്.

പ്ര​ള​യ​ത്തി​ൽ ഇ​വി​ടെയു​ണ്ടാ​യി​രു​ന്ന പ​ഴ​യ കോ​ൺ​ഗ്രീ​റ്റ് പാ​ലം ഒ​ഴു​കി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യി. ഇ​തി​നെ തു​ട​ർ​ന്നാ​ണ് താ​ത്കാ​ലി​ക ന​ട​പ്പാ​ത നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ചാ​ലി​ൽ, ബ്ലോ​ക്ക് മെ​ംബ​ർ ലീ​ലാ​മ്മ ജോ​സ്, ചി​ന്ന അ​ശോ​ക​ൻ, ജ​മീ​ല അ​സീ​സ്, കു​മാ​ര​ൻ ക​രി​മ്പി​ൽ, കെ.​എം. ബ​ഷീ​ർ എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.