ഗൃ​ഹ​നാ​ഥ​നെ കാ​റി​ൽ ത​ട്ടി​ക്കൊണ്ടുപോ​യി മ​ർ​ദിച്ച​വ​ശ​നാ​ക്കി റോ​ഡി​ൽ ത​ള്ളി
Monday, October 21, 2019 11:36 PM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​ക്ക​ടു​ത്ത വി​ഷ്ണു​മം​ഗ​ലം പെ​രു​വ​ങ്ക​ര​യി​ൽ ഗൃ​ഹ​നാ​ഥ​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​വ​ശ​നാ​ത്തി​യ ശേ​ഷം റോ​ഡി​ൽ ത​ള്ളി. ച​ങ്ങ​രം ക​ണ്ടി​യി​ൽ കു​മാ​ര​ (60) നെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ഞാ​യ​റാ​ഴ്ച്ച രാ​ത്രി എ​ട്ടി​ന് പെ​രു​വ​ങ്ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നും ബ​ല​മാ​യി പി​ടി​ച്ച് കാ​റി​ൽ ക​യ​റ്റി കൊ​ണ്ട് പോ​യ​ത്.

സം​ഭ​വ സ​മ​യ​ത്ത് കു​മാ​ര​ൻ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രുന്ന​ത്. അ​യ​ൽ​വാ​സിയാണ് ഭാ​ര്യ​യേ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​ര​മ​റി​യി​ച്ചത്. പി​ന്നീ​ട് നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സും നാ​ട്ടു​കാ​രും കു​മാ​ര​നെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ത്രി 11ഓ​ടെ പു​ളി​യാ​വ് കോ​ള​നി​ക് സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്.

നാ​ദാ​പു​രം പോ​ലീ​സെ​ത്തി കു​മാ​ര​നെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു. ക​ണ്ണ് മൂ​ടി കെ​ട്ടു​ക​യും വാ​​യി​ൽ തു​ണി തി​രു​കി​യ ശേ​ഷം കൈ​ക​ൾ ക്കെ​ട്ടി ര​ണ്ട് മ​ണി​ക്കൂ​റോ​ളം വാ​ഹ​ന​ത്തി​ലും ഒ​ഴി​ഞ്ഞ മു​റി​യി​ലും ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​താ​യി കു​മാ​ര​ൻ പോ​ലീ​സി​ന് മൊ​ഴി ന​ല്കി. എ​സ്ഐ എ​ൻ. പ്ര​ജി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.