നീ​ലേ​ശ്വ​രം സ്കൂ​ളി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ
Thursday, October 24, 2019 12:27 AM IST
മു​ക്കം: കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ക്കം ന​ഗ​ര​സ​ഭ. ക​ട​ക​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ലാ​ക്കി റോ​ഡ​രി​കി​ൽ ത​ള്ളി​യ​താ​യി പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി​യാ​ണ് ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത​ത്. നൂ​റോ​ളം ചാ​ക്കു​ക​ളി​ലാ​യാ​ണ് പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളി​യ​ത്.
ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​പ്ര​ശോ​ഭ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ ചാ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.
ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തു​ക​യും മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തി​യ ആ​ക്രി​ക്ക​ട അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. റോ​ഡു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യ​നരേ ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ പി​ഴ​യും ആ​റു മാ​സം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കേ​സ് ചാ​ർ​ജ് ചെ​യ്ത് പ്രോ​സി​ക്യൂ​ഷ​ന് വി​ധേ​യ​മാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​മ​ധു​സൂ​ദ​ന​ൻ, ജെ.​എ​ച്ച്.​ഐ​മാ​രാ​യ മു​ദ്ദ​സി​ർ, എ​ൻ.​കെ ലൂ​ഷ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.