അ​ല​നെ​യും താ​ഹ​യെ​യും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Saturday, November 16, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: മാ​വോ​വാ​ദി കേ​സി​ൽ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത അ​ല​ൻ ഷു​ഹൈ​ബി​നെ​യും താ​ഹ ഫ​സ​ലി​നെ​യും മൂ​ന്ന് ദി​വ​സം കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.
കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ക​സ്റ്റ​ഡി കാ​ല​വ​ധി മൂ​ന്ന് ദി​വ​സം കൂ​ടി നീ​ട്ട​ിയ​ത്. അ​പേ​ക്ഷ ന​ൽ​കി‍​യ ബു​ധ​നാ​ഴ്ച ത​ന്നെ കോ​ട​തി അ​ല​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു.
പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന താ​ഹ​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജാ​ര​ാക്കി​യ ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ഇ​വ​രു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​യും വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു. റിമാൻഡ് 30 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. ഫ​ല​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 വ​രെ മാ​ത്ര​മേ ഇ​രു​വ​രേ​യും ആ​ദ്യം ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്ന​ത്.
ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ് ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്‌ പ്രോ​സി​ക്യൂ​ഷ​ൻ ഇ​ന്ന​ലെ കോ​ട​തി​യെ അ​റി​യി​ച്ചു. പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി മൂ​ന്ന്‌ ദി​വ​സം ക​സ്റ്റ​ഡി നീ​ട്ടു​ക​യാ​യി​രു​ന്നു.
വീ​ണ്ടും ക​സ്‌​റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന്‌ അ​ല​നും താ​ഹ​യ്‌​ക്കും വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ.എം.​കെ.​ദി​നേ​ശ​നും എ​ൻ. ഷം​സു​ദീ​നും വാ​ദി​ച്ചു.