റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ മ​ര​ിച്ചവ​രു​ടെ ഓ​ര്‍​മക​ളു​മാ​യി അ​വ​ര്‍ ഒ​ത്തു​കൂ​ടി
Monday, November 18, 2019 12:06 AM IST
കോ​ഴി​ക്കോ​ട്: റോ​ഡി​ല്‍ പൊ​ലി​ഞ്ഞു​പോ​യ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഓ​ര്‍​മ്മ​ക​ളു​മാ​യി അ​വ​ര്‍ ഒ​ത്തു​കൂ​ടി. ട്രോ​മാ​കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബി​ഇ​എം ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ മ​ര​ണ​പെ​ട്ട​വ​രു​ടേ​യും അ​പ​ക​ട​ത്തി​നി​ര​യാ​യ​വ​രു​ടേ​യും കു​ടും​ബ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത​ത്.
ന​ഗ​ര​ത്തി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ മ​ര​ണ​മ​ട​ഞ്ഞ 150 പേ​രു​ടെ സ്മ​ര​ണാ​ര്‍​ത്ഥം അ​ത്ര​യും ത​ന്നെ മെ​ഴു​കു​തി​രി​ക​ള്‍ ക​ത്തി​ച്ച് മൗ​നം ആ​ച​രി​ച്ചാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട സു​ജി​ത്ത് എ​ന്ന യു​വാ​വി​ന്‍റെ അ​മ്മ മ​ല്ലി​ക മെ​ഴു​കു​തി​രി വെ​ളി​ച്ചം പ​ക​ര്‍​ന്നു ന​ല്‍​കി.പ​രി​പാ​ടി ആ​ര്‍​ടി​ഒ എം.​പി. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ട്രോ​മാ കെ​യ​ര്‍ പ്ര​സി​ഡ​ന്‍റ് സി.​എം. പ്ര​ദീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഓ​ര്‍​മ്മ ദി​വ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബൈ​ക്ക് റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. ക​മ്മീ​ഷ്ണ​ര്‍ ഓ​ഫീ​സി​നു മു​ന്‍​വ​ശ​ത്തു നി​ന്നാ​രം​ഭി​ച്ച റാ​ലി ബി​ഇ​എം ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ അ​വ​സാ​നി​ച്ചു.
കാ​ലി​ക്ക​റ്റ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ കൊ​ള​ക്കാ​ട​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് കെ.​ജി സ​ജീ​ത്ത് കു​മാ​ര്‍ , സു​മാ നാ​രാ​യ​ണ​ന്‍ , എം.​സി ശ്രീ​ഷ് കു​മാ​ര്‍, ആ​ര്‍. ജ​യ​ന്ത് കു​മാ​ര്‍ , ഹേ​മ​പാ​ല​ന്‍ , ട്രോ​മാ കെ​യ​ര്‍ സെ​ക്ര​ട്ട​റി കെ. ​രാ​ജ​ഗോ​പാ​ല്‍ , മ​ല്ലി​ക എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ല്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ടീ​മി​നു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.