ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ന​യം​ ഇല്ല: കെ. ​സു​ധാ​ക​ര​ൻ എം​പി
Monday, November 18, 2019 12:08 AM IST
പേ​രാ​മ്പ്ര: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യ ന​യ​മി​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​യെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി പ​റ​ഞ്ഞു. പി.​കെ. ഗോ​വി​ന്ദ​ൻ നാ​യ​ർ സ്മാ​ര​ക പു​റ്റം​പൊ​യി​ൽ മേ​ഖ​ലാ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ ക​യ​റ്റാ​ൻ പ​തി​ന​യ്യാ​യി​രം പോ​ലീ​സു​കാ​രെ ഒ​രു​ക്കി നി​ർ​ത്തി​യ പി​ണ​റാ​യി വി​ജ​യ​ൻ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് സ്ത്രീ​ക​ളെ ക​യ​റ്റി​ല്ലെ​ന്നാ​ണ്. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ർ​മ്മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു, കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, രാ​ജ​ൻ മ​രു​തേ​രി, പി.​കെ. രാ​ഗേ​ഷ്, മു​നീ​ർ എ​ര​വ​ത്ത്, പ്ര​ദീ​ഷ് ന​ടു​ക്ക​ണ്ടി, റ​ഷീ​ദ് പു​റ്റം​പൊ​യി​ൽ, ബാ​ബു ത​ത്ത​ക്കാ​ട​ൻ, കെ.​പി. രാ​ജ​ൻ, അ​ഷ്റ​ഫ് ത​ളി​യോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ൺ​ഗ്ര​സ് കു​ടും​ബ​സം​ഗ​മം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.