ഉ​ണ്ണീ​ശോ തി​രു​നാ​ളി​ന് കൊ​ടി​യേ​റി; കൃ​പാ​ഭി​ഷേ​കം ക​ണ്‍​വ​ന്‍​ഷ​ൻ ഇ​ന്ന്
Thursday, November 21, 2019 12:39 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സി​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ ഉ​ണ്ണീ​ശോ തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ജി​ജു​പ​ള്ളി​പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റി. ദി​വ്യ​ബ​ലി​ക്ക് മ​ദ​ര്‍ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ.​വി​ന്‍​സ​ന്‍റ് പു​ളി​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ല്‍​കി. ഫാ.​ടോം അ​റ​യ്ക്ക​ല്‍്, ഡീ​ക്ക​ണ്‍ നി​തി​ല്‍ പാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന കേ​ന്ദ്ര​ം ഡയറക്ടർ ഫാ. ​ഡോ​മി​നി​ക് വാ​ള​ന്‍​മ​നാ​ല്‍ ന​യി​ക്കു​ന്ന​കൃ​പാ​ഭി​ഷേ​കം ക​ണ്‍​വ​ന്‍​ഷ​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.45-ന് ​താ​മ​ര​മ​ശ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്‌​ന​നാ​നി​യി​ല്‍ ദി​വ്യ​ബ​ലി​ അ​ര്‍​പ്പി​ക്കും. കോ​ഴി​ക്കോ​ട് ബിഷ​പ് ഡോ.​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍ . ഡോ.​തോ​മ​സ് പ​ന​ക്ക​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും.

വ​ന്യ​മൃ​ഗ​ശ​ല്യം: വ​നം മ​ന്ത്രി​യു​ടെ ഉത്തരവ് ന​ട​പ്പി​ലാ​ക്ക​ണമെന്ന്

താ​മ​ര​ശേ​രി: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​മെ​ന്ന് താ​മ​ര​ശേ​രി വ​ന അ​ദാ​ല​ത്തി​ല്‍ മ​ന്ത്രി ന​ല്‍​കി​യ സ്‌​പെ​ഷല്‍ ഓ​ര്‍​ഡ​ര്‍ അ​ടി​യ​ന്തര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ​ബി​ജു ക​ണ്ണ​ന്ത​റ അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. സു​ബ്ര​ഹ്മ​ണ്യ​ന്‍ കൂ​ട​ത്താ​യ്, വി.​പി. ഹം​ജാ​ദ്, ഷ​മീ​ര്‍ പ​ര​പ്പാ​റ, ബാ​ല​കൃ​ഷ്ണ​ന്‍ പു​ല്ല​ങ്ങോ​ട്, ബെ​ന്നി ടി ​ജോ​സ​ഫ്, പി.​സി. വാ​സു, പ്ര​കാ​ശ​ന്‍ താ​മ​ര​ശേ​രി, ജോ​ര്‍​ജ് കു​രി​ശി​ങ്ക​ല്‍ , പി.​എ. ചാ​ക്കോ, ഗം​ഗാ​ധ​ര​ക്കു​റു​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.