പൊ​തു​സ്ഥ​ല​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ പ്ര​തി​ക​ള്‍ പി​ടി​യി​ൽ
Thursday, December 5, 2019 12:28 AM IST
നാ​ദാ​പു​രം: പൊ​തു​സ്ഥ​ല​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം പ​ന്നി​പ്പാ​റ സ്വ​ദേ​ശി ക​ള​ത്തി​ങ്ക​ല്‍ ആ​സി​ഫ്(25), അ​രി​മ്പ്ര മു​റ​യൂ​ര്‍ സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് നാ​ദി​ര്‍ (24), പെ​രി​ന്ത​ല്‍ മ​ണ്ണ പൊ​ന്ന്യ​ക്കു​റി​ച്ചി ക​ള​ക്ക്പാ​റ സ്വ​ദേ​ശി എ​ട​വ​മ്മ​ല്‍ ഷാ​ജ​ഹാ​ന്‍ (24), തെ​ച്ചി​ക്കാ​ട​ന്‍ റ​ഹീ​സ് (22) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​സ്ഥാ​ന​പാ​ത​യി​ല്‍ തൂ​ണേ​രി​ക്ക​ടു​ത്ത് ബാ​ല​വാ​ടി​യി​ലാ​ണ് ര​ണ്ടാ​ഴ്ച്ച മു​മ്പ് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്. തൂ​ണേ​രി പ​ഞ്ചാ​യ​ത്തം​ഗം പി. ​ഷാ​ഹി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന​പാ​ത​യോ​ര​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ നം​മ്പ​ര്‍ തി​രി​ച്ച​റി​യു​ക​യും ആ​ര്‍​സി ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യും ആ​യി​രു​ന്നു.
വാ​ഹ​ന ഉ​ട​മ​യെ​യും,കൂ​ട്ടാ​ളി​ക​ളു​മാ​യും സം​സാ​രി​ച്ച് പ്ര​ശ്‌​നം പ​റ​ഞ്ഞ് തീ​ര്‍​ക്കാ​നെ​ന്ന പേ​രി​ല്‍ തൂ​ണേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​ക്കു​ക​യും പോ​ലീ​സി​ന് കൈ​മാ​റി.