നി​വേ​ദ​നം ന​ൽ​കി
Friday, December 6, 2019 12:39 AM IST
പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡി​ന് കേ​ന്ദ്രാ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ടി‌.​പി. രാ​മ​കൃ​ഷ്ണ​ൻ കേ​ന്ദ്ര​വ​നം -പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. പേ​രാ​മ്പ്ര, ക​ടി​യ​ങ്ങാ​ട്, പെ​രു​വ​ണ്ണാ​മൂ​ഴി, പൂ​ഴി​ത്തോ​ട് വ​ഴി പ​ടി​ഞ്ഞാ​റ​ത്ത​റ വ​രെ എ​ത്തു​ന്ന ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​ണ്.
പൂ​ഴി​ത്തോ​ട് മു​ത​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ വ​രെ​യു​ള്ള ബ​ദ​ൽ റോ​ഡി​ൽ 27.225 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഭാ​ഗം വ​ന​ഭൂ​മി​യാ​ണ്. കേ​ന്ദ്ര വ​നം - പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭ്യ​മാ​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​തു​വ​ഴി റോ​ഡ് നി​ർ​മ്മി​ക്കാ​നാ​വൂ എ​ന്ന് മ​ന്ത്രി കേ​ന്ദ്ര​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളു​ടെ വി​ക​സ​ന​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള റോ​ഡാ​ണി​തെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. താ​മ​ര​ശേ​രി ചു​രം വ​ഴി​യു​ള്ള യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും വ​ലി​യ തോ​തി​ൽ പ​രി​ഹാ​ര​മാ​കും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ദ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ഡോ. ​എ. സ​മ്പ​ത്ത്, തൊ​ഴി​ൽ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ്സെ​ക്ര​ട്ട​റി സ​ത്യ​ജി​ത്ത് രാ​ജ​ൻ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.