ജ​യി​ലി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, December 8, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: വെ​സ്റ്റ്ഹി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് കു​ടും​ബം കോ​ഴി​ക്കോ​ട് സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ബി​ഷ​പ് റൈ​റ്റ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് ത​ട​വു​കാ​ർ​ക്ക് ക്രി​സ്തു​മ​സ്സ് സ​ന്ദേ​ശം ന​ൽ​കി.

വി​കാ​രി ജ​ന​റ​ൽ ഫാ. ​ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, ബ​ഥ​നി സ​ന്യാ​സ​സ​ഭ​യു​ടെ സ​തേ​ൺ പ്രൊ​വി​ൻ​സ് വി​ദ്യാ​ഭ്യാ​സ കോ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ഗ്രേ​സി ഇ​ഗ്നേ​ഷ്യ​സ്‌ , കോ​ഴി​ക്കോ​ട് രൂ​പ​ത ജ​യി​ൽ മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ.​ജ​യ്സ​ൺ ക​ള​ത്തി​പ്പ​റ​മ്പി​ൽ, ബ​ഥ​നി ജ​യി​ൽ മി​നി​സ്ട്രി കോ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ലി​വീ​നി​യ, , സ്പെ​ഷ്യ​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് റെ​നി​ൽ, വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ സു​രേ​ഷ്, സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​സു​ബി​ൻ സു​രേ​ഷ് , ജി​ന്‍റോ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. ച​ട​ങ്ങി​ൽ ബി​ഷ​പ് ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ച് ത​ട​വു​കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് വെ​സ്റ്റ്ഹി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് കു​ടും​ബം ത​ട​വു​കാ​ർ​ക്കാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.