നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ
Sunday, December 8, 2019 12:22 AM IST
മു​ക്കം: ചി​ല്ല​റ വി​ൽ​പ്പന​ക്കാ​യി കാ​റി​ൽ ക​ട​ത്തി​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന നാ​ല് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. കി​ഴു​പ​റ​മ്പ് കു​റ്റൂ​ളി സ്വ​ദേ​ശി അ​റ​ബി അ​സി എ​ന്ന അ​ബ്ദു​ൽ അ​സീ​സി​സും ഷ​മീ​മു​ദ്ദി​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ന​ട​ത്തി​വ​ന്ന മ​യ​ക്കു​മ​രു​ന്നു സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് മ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​വ​ർ. അ​രി​കോ​ട് മു​ക്കം റോ​ഡി​ൽ കു​റ്റൂ​ളി​യി​ൽ വ​ച്ച് എ​ക്സൈ​സ് സം​ഘം കാ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ എ​ക്സെ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​സീ​സ് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി റേഞ്ച് ക​ളി​ലാ​യി പ്ര​തി​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ്ർ ചെ​യ്തി​ട്ടു​ണ്ട്. നേ​ര​ത്തെ ത​ട്ടി​പ്പു കേ​സു​ക​ളി​ലും പി​ടി​യി​ലാ​യ അ​സി​സ് നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. പാ​ക്ക് ചെ​യ്യാ​നു​ള്ള ക​വ​റു​ക​ളും സീ​ലിം​ഗ് മെ​ഷീ​നും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ആ​ന്ദ്ര പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ൾ ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​ത്.