ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, December 10, 2019 1:11 AM IST
താ​മ​ര​ശേ​രി: ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. ബ​ത്തേ​രി മു​തി​ര​മ​ല അ​ര്‍​ജു​ന്‍ (20), പ​ഞ്ചാം​പു​റ​ത്ത് അ​രു​ണ്‍ വി​ഷ്ണു (20) എ​ന്നി​വ​ര്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രു​ഷ ന​ല്‍​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ദേ​ശീ​യ പാ​ത 766ല്‍ ​മ​ലോ​റ​ത്ത് വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​ഭ​വം. ബ​ത്തേ​രി​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്കും അ​ടി​വാ​രം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​യ്ക്ക് അ​മി​ത വേ​ഗ​ത​യി​ല്‍ പ്ര​വേ​ശി​ച്ച കാ​റി​നെ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ടി​പ്പ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.