പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍
Thursday, December 12, 2019 12:10 AM IST
കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് സീ​നി​യ​ര്‍ എ​ന്‍​ജി​നിയേ​ഴ്‌​സ് ഫോ​റ​വും യു​എ​ല്‍​സി​സി​എ​സും ചേ​ര്‍​ന്ന് പ്ര​ള​യ​ത്തി​നു​ശേ​ഷ​മു​ള്ള പു​ന​ര്‍​നി​ര്‍​ണ​യ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന​ശി​ല്​പ​ശാ​ല​യി​ല്‍​വി​രി​ഞ്ഞ​ത് നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ .കേ​ര​ള സ​ര്‍​ക്കാ​ര്‍ ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ​യും പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​രും മു​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റും ആ​യി​രു​ന്ന യു.​വി.​ജോ​സ്ഉ​ദ്ഘാ​ട​നം ചെ​യ്ത​ ശി​ല്‍​പ​ശാ​ല​യി​ല്‍​എ​ന്‍​ജീ​നിയ​ര്‍​മാ​ര്‍ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ള്‍​ അ​വ​ത​രി​പ്പി​ച്ചു.
പ്ര​ള​യ​ത്തി​ന് ‌​ശേ​ഷം​ കേ​ര​ള​ത്തിന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​റ്റ​വും പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും സാ​ങ്കേ​തി​ക​ത​ക​ളും അ​വ​ത​രി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം.
രാ​സ​വ​സ്തു​ക്ക​ള്‍ ,എ​ന്‍​സൈ​മു​ക​ള്‍, മോ​ഡി​ഫ​യ​റു​ക​ള്‍ മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ച്ച് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത മ​ണ്ണി​നെ ശ​രി​യാ​യ അ​വ​സ്ഥ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ശേ​ഷം പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ്ദ വ​സ്തു​ക്ക​ള്‍ ഉ​പോ​യോ​ഗി​ച്ച് നി​ര്‍​മാ​ണം ന​ട​ത്താ​നു​മാ​ണ് ശി​ല്പ​ശാ​ല ല​ക്ഷ്യ​മി​ട്ട​ത്.​ഡി​സാ​സ്റ്റ​ര്‍ റെ​സി​ലി​യ​ന്‍റ്‌ ക​ണ്‍​സ്ട്ര​ക‌്ഷ​ന്‍​ ടെ​ക്‌​നോ​ള​ജീ​സ്‌​ ഫോ​ര്‍​ ബി​ല്‍​ഡിം​ഗ് ഹാ​ബി​റ്റ്‌​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ യു.​വി​.ജോ​സ് പ്രസംഗിച്ചു. ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് , ജ​ല​വി​ഭ​വം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ്, എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും​ യു​എ​ല്‍​സി​സി​എ​സി​ലെ​യും എ​ന്‍​ജിനി​യ​ര്‍​മാ​ര്‍​ പ​ങ്കെ​ടു​ത്തു.
സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം മേ​ധാ​വി​യും പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ ​സി​എം സു​ശാ​ന്ത്, മു​ന്‍ ചീ​ഫ് എ​ന്‌ജിനിയ​റും സി​പി​ഡ​ബ്ല്യു​ഡി​യും ബി​ഐ​എ​സ് ചെ​യ​ര്‍​മാ​നു​മാ​യ ജോ​സ് കു​ര്യ​ന്‍, കേ​ര​ള പി​ഡ​ബ്ല്യു​ഡി മു​ന്‍ ചീ​ഫ് എ​ന്‌ജിനി​യ​ര്‍ എം. ​പെ​ണ്ണ​മ്മ, യു​എ​ല്‍​സി​സി​എ​സ് ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ രോ​ഹ​ന്‍ പ്ര​ഭാ​ക​ര്‍, ഐ​ഐ​എം കോ​ഴി​ക്കോ​ട് പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ പി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ന​റ​ല്‍​ക​ണ്‍​വീ​ന​റു​മാ​യ സാ​ബു കെ.​ഫി​ലി​പ്പ് എ​ന്നി​വ ര്‍​വി​വി​ധ സെ​ഷ​നു​ക​ളി​ല്‍​ സം​സാ​രി​ച്ചു.
സീ​നി​യ​ര്‍ എന്‌ജിനി​യേ​ഴ്‌​സ് ഫോ​റം, അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ൻജിനി​യേ​ഴ്‌​സ്, സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നു​ള്ള അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.