മ​ണ്ണി​ന​ടി​യി​ല്‍ സൂ​ക്ഷി​ച്ച 310 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
Friday, December 13, 2019 12:01 AM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് എ​ള​മ്പ മ​ല​യി​ല്‍ വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ചാ​രാ​യം നി​ര്‍​മാണ​ത്തി​നുള്ള വാ​ഷ് പി​ടി​കൂ​ടി. ഇന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് വ​ട​ക​ര എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ സം​ഘം മ​ല​യോ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ള​മ്പ പു​ഴ​യോ​ര​ത്ത് കു​ഴി​ക​ളു​ണ്ടാ​ക്കി ടാ​ര്‍​പോ​ളി​ന്‍ ഷീ​റ്റി​ലും, ബാ​ര​ലി​ലും മ​ണ്ണി​ന​ടി​യി​ലാ​യി സൂ​ക്ഷി​ച്ച 310 ലി​റ്റ​ര്‍ വാ​ഷാണ് പി​ടി​കൂ​ടി​യ​ത്. റെ​യ്ഡി​ല്‍ പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ജ​യ​രാ​ജ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​സി. വി​ജ​യ​ന്‍, ടി. ​വി​ശ്വ​നാ​ഥ​ന്‍, എം.​പി. വി​നീ​ത്, ഡ്രൈ​വ​ര്‍ പ്ര​ജീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.