വ്യാ​ജ​പ്ര​ചാ​ര​ണ​ം: പ​രാ​തി നൽകി
Friday, January 17, 2020 12:29 AM IST
നാ​ദാ​പു​രം: മ​ത്സ്യ​വി​ല്‍​പ്പ​ന​ക്കാ​ര​ന്‍റെ അ​ന്നം മു​ട്ടി​ച്ച് സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. വ​ള​യം മൗ​വ്വ​ഞ്ചേ​രി​യി​ലെ എം.​സി.​ബാ​ല​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് വ​ള​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ്യാ​ടി​യി​ല്‍ ന​ട​ന്ന ബി​ജെ​പി പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ത്സ്യ വി​ല്പ​ന ബ​ഹി​ഷ്‌​ക്ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ പ്ര​ര​ണം ന​ട​ക്കു​ന്ന​ത്.
കു​റ്റ്യാ​ടി​യി​ല്‍ ബി​ജെ​പി ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളാ​യ​തി​നാ​ല്‍ ഇ​യാ​ളി​ല്‍ നി​ന്ന് മ​ത്സ്യം വാ​ങ്ങ​രു​തെ​ന്ന സ​ന്ദേ​ശം വൈ​റ​ലാ​യ​തോ​ടെ നി​ര്‍​ദ്ദ​ന​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മീ​ന്‍ വി​ല്പ​ന നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ജ സ​ന്ദേ​ശം പ​ര​ത്തി​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ല​ന്‍ വ​ള​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ദ്ദ വ​ള​ര്‍​ത്തു​ന്ന ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ട് വ​രാ​ന്‍ പോ​ലീ​സ് ത​യ്യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.