കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ ട്രാ​ഫി​ക് ബോ​ധ​വ​ത്കര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, January 19, 2020 1:00 AM IST
കൂ​രാ​ച്ചു​ണ്ട്: ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ലാ​ത​ല ട്രാ​ഫി​ക് ബോ​ധ​വ​ത്കര​ണ​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ചും, സീറ്റ് ബെ​ൽ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​തയെ കു​റി​ച്ചും പോ​ലീ​സും കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ എ​സ്പി​സി കേ​ഡ​റ്റു​ക​ളും, ജെ​സി അം​ഗ​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി ബോ​ധ​വ​ത്കര​ണം ന​ട​ത്തിയത്.കൂ​രാ​ച്ചു​ണ്ട് എ​സ്ഐ പി.​ഡി. റോ​യി​ച്ച​ൻ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സ​ജി കി​ഴ​ക്ക​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ൺ ഓ​ഫീ​സ​ർ ജി​തി​ൻ പ​തി​യി​ൽ, ജ​ലീ​ൽ കു​ന്നും​പു​റം, ജി​ൻ​സ് മൊ​ണോ​ക്കോ, അ​ബി ചെ​മ്പോ​ട്ടി​ക്ക​ൽ, ശ്രീ​ജി​ത്ത് തെ​ക്ക​യി​ൽ, സി​ജോ ക​പ്പ​ലു​മാ​ക്ക​ൽ, ജി​ൻ​സ് പു​ളി​ക്ക​ൽ, സി​ജി​ൽ ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.