കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷൻ ജി​ല്ലാ സ​മ്മേ​ള​നം
Sunday, January 19, 2020 1:01 AM IST
മു​ക്കം: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ 12-ാംമ​ത് കാ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം നാളെ ​മു​ക്ക​ത്ത് തു​ട​ങ്ങും. വൈ​കീ​ട്ട് നാ​ലി​ന് അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ച​ട​ങ്ങ് തു​ട​ങ്ങു​ന്ന​ത്. കാ​ര​ശേ​രി ബാ​ങ്ക് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വി​വി​ധ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

21 രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. രാ​ജ​ൻ ന​മ്പീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി​ഒ​എ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എ.​സി നി​സാ​ർ ബാ​ബു, ടി. ​വാ​സു​ദേ​വ​ൻ, യു. ​സു​നോ​ജ് എ​ൻ. വാ​സു​ദേ​വ​ൻ നാ​യ​ർ പ​ങ്കെ​ടു​ത്തു.