ക​ഞ്ചാ​വു​മാ​യി വ​യ​നാ​ട് സ്വ​ദേ​ശി​ പ​തി​മം​ഗ​ല​ത്ത് അ​റ​സ്റ്റി​ൽ
Monday, January 20, 2020 12:28 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഇ​ട​നി​ല​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ക​ട​യാ​ട്ട് സ്വ​ദേ​ശി ക​ണി​യാം​ക​ണ്ടി മ​ൻ​സൂ​ർ (30) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ഹൈ​വേ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മാ​ഫി​യ സ​ജീ​വ​മാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ്ജി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്റെ​യും ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ കു​ന്ന​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​തി​മം​ഗ​ല​ത്ത് പോ​ലീ​സ് ജീ​പ്പ് ക​ണ്ട് വെ​പ്രാ​ള​പ്പെ​ട്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്ത് പോ​കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ത​ട​ഞ്ഞു നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജാ​ക്ക​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സൂ​ക്ഷി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട 1.240 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ബാം​ഗ്ലൂ​രി​ലു​ള്ള സു​ഹൃ​ത്ത് വ​ഴി​യാ​ണ് വി​ൽ​പ്പ​ന​ക്കാ​യി ക​ഞ്ചാ​വ് വാ​ങ്ങി​ക്കു​ന്ന​തെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് വി​ൽ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം കു​റ​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ (ഡ​ൻ​സാ​ഫ്) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ടെ​ന്നും പ്ര​തി​യി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഹ​രി​മാ​ഫി​യ​ക്കെ​തിരേ ശ​ക്ത​മാ​യ തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നും നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​സി. ഹ​രി​ദാ​സ് പ​റ​ഞ്ഞു. നാ​ല് ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് കു​ന്ന​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച 10 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ആ​രാ​മ്പ്രം സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ന്ന​മം​ഗ​ലം പോ​ലീ​സ് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത്, എ​എ​സ്ഐ അ​ബ്ദു​ൾ മു​നീ​ർ, ഡ്രൈ​വ​ർ സി​പി​ഒ ധ​ന്യേ​ഷ്. ഹോം​ഗാ​ർ​ഡ് ഗോ​പാ​ല​കൃ​ഷ്ണ​ൻ. ഡ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ഖി​ലേ​ഷ്, ന​വീ​ൻ, ര​ജി​ത്ത് ച​ന്ദ്ര​ൻ, ജി​നേ​ഷ്, സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.